പറവൂർ: കൊവിഡ് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ കൈത്തറി വസ്ത്രങ്ങൾക്ക് മാർച്ച് പത്തു വരെ 20 ശതമാനം സ്പെഷ്യൽ റിബേറ്റ്. പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി .നിഥിൻ റിബേറ്റ് വില്പന ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എൻ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം കരിമ്പാടം കൈത്തറി സംഘത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ബബിത ദിലീപും, പറവൂർ കൈത്തറി സഹകരണ സംഘത്തിൽ നഗരസഭ കൗൺസിലർ ഇ.ജി. ശശിയും ആദ്യ വില്പന നിർവഹിച്ചു.