ആലങ്ങാട് : എം എൽ .എ യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 4.75 കോടി രൂപ ചെലവിട്ട് തിരുവാല്ലുരിൽ നിർമ്മിച്ച ഹെൽത്ത് സബ് സെന്റർ കളമശ്ശേരി എം . എൽ. എ. വി. കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് സെന്ററാണ് ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യം കൂടി ഉൾപ്പെടുത്തി നവീകരിച്ചത്. ചടങ്ങിൽ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി .എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. ആർ. രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ വിജി സുരേഷ്, സാബു പണിക്കശ്ശേരി, പി. വി. മോഹനൻ, ഷാമിലി കൃഷ്ണൻ, നികിത ഹിതൻ, കെ .വി. പോൾ, സുനിൽ തിരുവാല്ലൂർ, പി. കെ . സുരേഷ് ബാബു, എം .പി. റഷീദ്, ഡോ. ഫിലോമിന എന്നിവർ സംസാരിച്ചു.