നെടുമ്പാശേരി: ആലുവ നിയോജക മണ്ഡലത്തിൽപ്പെട്ട ചൊവ്വര - മംഗലപ്പുഴ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തി പുനരുദ്ധരിക്കുന്നതിനായി മൂന്ന് കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 60 ലക്ഷം രുപയുടെ ഭരണാനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു. ടെണ്ടർ നടപടികൾ സ്വീകരിച്ച് പദ്ധതി പൂർത്തിയാക്കി റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.