c
മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരെഞ്ഞടുക്കപ്പെട്ട ഐ.എൻ.റ്റി.യു.സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചനെ സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ ജില്ലാ കമ്മിറ്റിയിൽ നടന്ന യോഗത്തിൽ അനുമോദിക്കുന്നു..

കുറുപ്പംപടി: തദ്ദേശ സ്വയംഭരണ തിരെഞ്ഞടുപ്പിൽ മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരെഞ്ഞടുക്കപ്പെട്ട ഐ.എൻ.ടി.യു.സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചനെ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ജില്ലാ കമ്മിറ്റിയിൽ നടന്ന യോഗത്തിൽ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഹരിദാസ്, റ്റി.കെ.രമേശൻ, വി.പി.ജോർജ് ' ഡേവിഡ് തോപ്പിലാൻ ,സി.വി.മുഹമ്മദലി, മഹേഷ് കുമാർ ,വി .ഇ.റഹിം, സുലൈമാൻ പോഞ്ഞാശ്ശേരി എന്നിവർ പ്രസംഗിച്ചു.