മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജ്സ് എൽ.പി.സ്കൂളിന്റെയും പ്രീ-പ്രൈമറി സ്കൂളിന്റെയും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഓൺലൈനിലൂടെ നിർവഹിച്ചു. പിറവം എം.എൽ.എ അനൂപ് ജേക്കബ് ഭദ്രദീപം തെളിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി,ഫാ: സാംസൺ മേലോത്ത്,ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്യോതി രാജീവ്, എ.ഇ.ഒ അജിത്ത് പ്രസാദ് തമ്പി,ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ്.സി എന്നിവർ സംസാരിച്ചു.