അങ്കമാലി: എം.എൽ.എ മുൻകൈയെടുത്ത് സി.എം.എൽ.ആർ.ആർ.പി പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കല്ലം തേമാലി റോഡിന്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സീലിയ വിന്നി, പഞ്ചായത്തംഗം എം.എസ്. ശ്രീകാന്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. വിഷ്ണു, മുൻ അംഗങ്ങളായ കെ.വി. സന്തോഷ് പണിക്കർ, രാജി ബിനീഷ്, സി.ഒ. ജോസഫ്, കെ.എസ്. സജി, റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കുന്നപ്പിള്ളി, കെ.പി. കുരിയച്ചൻ, എം.എസ്. രതീഷ് എന്നിവർ സന്നിഹിതരായിരുന്നു