ആലങ്ങാട്: പട്ടികജാതി വിഭാഗങ്ങൾക്കും ലൈഫ് ഭവന പദ്ധതിക്കും മുൻതൂക്കം നൽകി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021–22 വർഷത്തെ ബഡ്‌ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് അദ്ധ്യക്ഷത വഹിച്ചു . പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി 1.14 കോടി രൂപയും ലൈഫ് ഭവന പദ്ധതിക്കായി 54 ലക്ഷം രൂപയും വകയിരുത്തി. കൂടാതെ ഉത്പാദന മേഖലയ്ക്കു 38ലക്ഷം, വനിതകളുടെ ക്ഷേമത്തിനു 24 ലക്ഷം, മാലിന്യ സംസ്കരണത്തിനു 12.7ലക്ഷം രൂപ വകയിരുത്തി. വൃദ്ധർ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരുടെക്ഷേമത്തിന് 24 ലക്ഷം രൂപ നീക്കി വച്ചു. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി പ്രകാരം പഞ്ചായത്തുകളുടെ വിഹിതമായി 10 കോടി രൂപ വകയിരുത്തി. ജയശ്രീ ഗോപീകൃഷ്ണൻ, പി.എ.അബൂബക്കർ, ട്രീസ മോളി എന്നിവർ സംസാരിച്ചു.