ആലുവ: എടയപ്പുറം തച്ചനാംപാറ ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിലെ പടഹാദി താലപ്പൊലി മഹോത്സവം ഇന്ന് മുതൽ 23 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ക്ഷേത്രം തന്ത്രി മനയത്താറ്റ് നാരായണൻ നമ്പൂതിരിപ്പാട്, മോൽശാന്തി അമ്പാട്ട് മിത്രൻ ശർമ്മ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
ഇന്ന് രാവിലെ അഞ്ചിന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. രാത്രി ഒമ്പതിന് ഗ്രാമോത്സവം.
23ന് രാവിലെ 7.30ന് ക്ഷീരധാരയും 1008 കുടം ജലധാരയും കലശാഭിഷേകവും. വൈകിട്ട് ആറിന് പടഹാദി താലം വരവ്, തുടർന്ന് ദീപാരാധന, പൂമൂടൽ, വർണ്ണമഴ എന്നിവയും നടക്കും.