
കൊച്ചി: അമേരിക്കൻ കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 27 ന് തീരദേശ ഹർത്താൽ. മത്സ്യമേഖലയിലെ സംഘടനകളുടെ കൊച്ചിയിൽ ചേർന്ന സംസ്ഥാനതല യോഗത്തിലാണ് തീരുമാനം. നാളെ തോപ്പുംപടിയിലെ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും.
എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, മത്സ്യമേഖലാസംരക്ഷണസമിതി കൺവീനർ ചാൾസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്തുന്നതിന് മത്സ്യമേഖലാസംരക്ഷണസമിതി രൂപീകരിച്ചു. ചെയർമാൻ ജോസഫ് സേവ്യർ കളപ്പുരയ്ക്കലാണ്. ചാൾസ് ജോർജാണ് ജനറൽ കൺവീനർ.