കോലഞ്ചേരി: പാങ്കോട് ഗ്രാമീണ വായന ശാലയിൽ ജനകീയാസൂത്രണത്തിന്റെ 25ാം വാർഷിക ഭാഗമായി വികസന വിജ്ഞാനോത്സവം ഇന്ന് നടക്കും. പഞ്ചായത്തംഗം ശ്രീജ സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ക്വിസ് മത്സരം, 4ന് സംവാദ സദസും നടക്കും. 17 വയസിൽ താഴെയുള്ളവർക്കും 18 വയസിനു മുകളിലുള്ളവർക്കും മത്സരത്തിൽ രണ്ടു വിഭാഗങ്ങളിലായി മത്സരിക്കാം.വി.കെ.വത്സലൻ സംവാദ സദസിൽ വിഷയം അവതരിപ്പിക്കും.