കൊച്ചി: ഹോട്ടൽ ടൂറിസം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ടൂറിസം എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധറാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. കെ.ടി.ഇ.എ സംസ്ഥാന പ്രസിഡന്റ് വിനീത അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷിജു സാബു ജോർജ് , ലിജോ വയനാട്, ഫിറോസ് ജോൺ ആലപ്പുഴ എന്നിവർ പങ്കെടുത്തു.