കോലഞ്ചേരി: സെൻറ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് കേഡ​റ്റുകൾ കോലഞ്ചേരി ജംഗ്ഷനിൽ ട്രാഫിക് നിയമ ബോധവൽക്കരണം നടത്തി. മാസ്‌ക്, ഹെൽമെ​റ്റ്, സീ​റ്റ് ബെൽ​റ്റ് എന്നിവ കൃത്യമായി ധരിച്ചു യാത്ര ചെയ്യുന്നവരെ അഭിനന്ദിച്ച് സമ്മാനങ്ങൾ നല്കി. നിയമങ്ങൾ പാലിക്കാത്തവർക്ക് ഗതാഗത നിയമ ബോധവൽക്കരണം നടത്തി.