പള്ളുരുത്തി: ലക്ഷങ്ങൾ മുടക്കി ജോൺ ഫെർണാണ്ടസ് എം.എൽ.എ പണിതുയർത്തിയ പള്ളുരുത്തി വെളിയിലെ ബസ് സ്റ്റോപ്പ് നോക്കുകുത്തിയാകുന്നതായി പരാതി. പുതിയ ബസ് സ്റ്റാൻഡ് ഉണ്ടായിട്ടും ഇപ്പോഴും സ്വകാര്യ ബസുകൾ ഭവാനീശ്വര ക്ഷേത്ര ഭണ്ഡാരത്തിന്റെ മുന്നിലാണ് നിറുത്തുന്നത്. ട്രാഫിക് പൊലീസ് രാവിലെ എത്തി സ്വകാര്യ ബസ്, പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർത്തിക്കണമെന്നാണ് സമീപത്തെ വ്യാപാരികളുടെ ആവശ്യം. പൊട്ടിപ്പൊളിഞ്ഞ് കിടന്ന ബസ് സ്റ്റോപ്പ് നിരവധി സംഘടനാ പ്രവർത്തകരുടെ മുറവിളികളുടെ അടിസ്ഥാനത്തിലാണ് പൊളിച്ച് പണിതുയർത്തിയത്.