toi
കലൂർ ലിറ്റിൽ ഫ്ളവർ സ്കൂളിലെ ടോയ്ലറ്റ് ബ്ളോക്ക് ടി.ജെ.വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: കലൂർ പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ യു.പി.സ്കൂളിലെ ടോയ്‌ലെറ്റ് ബ്ലോക്ക് ടി.ജെ. വിനോദ് എം.എൽ.എ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. എം.എൽ.എ ഫണ്ടിൽനിന്നുള്ള 10ലക്ഷംരൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കൗൺസിലർ സി.എ. ഷക്കീർ, മാനേജർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, ഹെഡ്മാസ്റ്റർ ജിബിൻ ജോയ്, പി.ടി.എ പ്രസിഡന്റ് ടോണി ജോസ് എന്നിവർ പങ്കെടുത്തു.