തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ ബഡ്ജറ്റ് തനിയാവർത്തനമാണെന്ന് പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ കുറ്റപ്പെടുത്തി. ജനക്ഷേമ പ്രവർത്തനങ്ങൾ തീരെയില്ലാത്ത ബഡ്ജറ്റാണിത്. കുന്നറയിലെ പട്ടികജാതി കുടുംബങ്ങളെ പാടെ അവഗണിച്ചു. ഇരുമ്പനത്തെ കുടിവെള്ളള ക്ഷാമത്തിനുള്ള പരിഹാരം, കണിയാമ്പുഴ പാലം പുനർനിർമാണം എന്നിവ പരിഗണിച്ചതേയില്ല. ബഡ്ജറ്റ് ചർച്ചയിൽ കൗൺസിലർമാരായ രാധിക വർമ്മ, അഡ്വ. പി.എൽ ബാബു, സന്ധ്യാ വാസുദേവൻ, രൂപാ രാജു, വിജയശ്രീ കെ.ആർ എന്നിവർ പങ്കെടുത്തു.