കൊച്ചി: ജോലിചെയ്തിരുന്ന ചേരാനല്ലൂരിലെ സ്ഥാപനത്തിൽ നിന്നും പണംമോഷ്ടിച്ച് മുങ്ങിയ കേസിൽ ബംഗാൾ സ്വദേശിയെ ബംഗലൂരൂവിൽ നിന്ന് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ശുഭംലാമ ( 27) നെയാണ് കേരളപൊലീസ് അറസ്റ്റുചെയ്തത്.
ചേരാനല്ലൂർ ട്രാൻസ് ഡൈനാമിക് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന ഇയാൾ കമ്പനിയിലെ ഷട്ടറിന്റെയും പണം സൂക്ഷിച്ചിരുന്ന അലമാരയുടേയും താക്കോലുകൾ കൈക്കലാക്കി ജനുവരി 24 ന് പുലർച്ചെ 1.25 ലക്ഷം രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കമ്പനി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് .നാഗരാജുവിന്റെ നിർദേശപ്രകാരം ചേരാനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ വി.കെ. വിജയരാഘവൻ , സബ് ഇൻസ്‌പെക്ടർ കെ.എം. സന്തോഷ് മോൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.