പിറവം: പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ 19 കോടി രൂപ വരവും 18.37 കോടി രൂപ ചെലവുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് രാധാ നാരായണൻകുട്ടി അവതരിപ്പിച്ചു. കാർഷിക മേഖലയിൽ 23.70 ലക്ഷം , ലൈഫ് ഭവനപദ്ധതിക്ക് 1.54 കോടി, ഉൽപ്പാദന മേഖലയിൽ 52.65 ലക്ഷം ,സേവന മേഖലയിൽ 9.40 കോടി , പശ്ചാത്തല മേഖലയിൽ റോഡുകളുടെയും കെട്ടിടങ്ങളുടെയും നവീകരണത്തിനും പുതിയവ നിർമ്മിക്കുന്നതിനു 66 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജലജീവൻമിഷൻ പദ്ധതി, ആശുപത്രികൾക്ക് മരുന്ന് വാങ്ങൽ, ബയോഗ്യാസ് പ്ലാന്റ് വിതരണം, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിൽ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കൽ, വനിതകൾക്ക് ആട് വിതരണം കിഫ്ബിയുമായി സഹകരിച്ച് നിലാവ് പദ്ധതിയിൽപ്പെടുത്തി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി എന്നിവയ്ക്കും ബഡ്ജറ്റിൽ തുക വകയിരുത്തി.