കൊച്ചി : സംസ്‌ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സ്പാർക്ക് സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം ശമ്പളവും ആനുകൂല്യങ്ങളും പ്രതിസന്ധിയിൽ. ഈ വർഷം ജനുവരി മുതൽ ആണ് ഈ പ്രശ്നം തുടങ്ങിയത്. സ്പാർക്ക് നവീകരണം നടക്കുന്നു എന്നാണ് അന്വേഷിക്കുമ്പോൾ ലഭിക്കുന്ന മറുപടി. പി.എഫ്, ഗ്രേഡ് പ്രൊമോഷൻ, എൻ.ആർ.എ തുടങ്ങി ബില്ലുകൾക്ക് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സ്പാർക്കിൽ വലിയ പരിശീലനം ലഭിക്കാത്ത എയ്ഡഡ് സ്‌കൂൾ അധികൃതർ ആണ് ഈ പ്രതിസന്ധി കൂടുതൽ നേരിടുന്നത്. ചികിത്സയ്ക്കായും വിവാഹം മറ്റു അടിയന്തര ആവശ്യങ്ങൾക്കുമായി പി എഫിൽ നിന്നു പണം എടുക്കാൻ സാധിക്കാതെ ഒരുപാട് ജീവനക്കാർ പ്രതിസന്ധി നേരിടുന്നുണ്ട്.വിഷയം അടിയന്തരമായി പരിഹരിക്കണം എന്നു ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകി.. പ്രശ്നപരിഹാരത്തിന് വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ.അജിത്കുമാർ, സെക്രട്ടറി എം.സലാഹുദ്ദീൻ, ബിജു.കെ.ജോൺ, സെക്രെട്ടറി അനൂബ് ജോൺ എന്നിവർ ആവശ്യപ്പെട്ടു.