 
ഏലൂർ: വായനശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽവച്ച് ജനകീയോത്സവത്തിന്റെ ഭാഗമായി 'ജനകീയ ആസൂത്രണം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ" എന്ന വിഷയത്തെ കുറിച്ച് സെമിനാർ നടത്തി. സെമിനാർ നേതൃസമിതി കൺവീനർ കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. മാധവൻ കുട്ടി വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പി.ജെ.സെബാസ്റ്റ്യൻ, കെ.എച്ച്. സുരേഷ്, കെ കെ. മധു എന്നിവർ പങ്കെടുത്തു. ലൈബ്രറി ജില്ലാകൗൺസിൽ അംഗം ഡി.ഗോപി നാഥൻ നായർ സെമിനാറിന്റെ മോഡറേറ്ററായിരുന്നു. പി.പി വേണുഗോപാൽ നന്ദിപറഞ്ഞു.