കാലടി: പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം നടത്തി. കേരളത്തിന്റം ചരിത്രവഴികൾ എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു കൊണ്ട് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.തമ്പാൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തു മെമ്പർ അഭിലാഷ്, നേതൃസമിതി കൺവീനർ എ.എ.സന്തോഷ്, ലൈബ്രറി സെക്രട്ടറി അഖിൽ, രാജേഷ് , മിഥുൻ, ജെമിനി, അജയ് എന്നിവർ പ്രസംഗിച്ചു.