കാലടി: പി.എസ്.സിയെ നോക്കുകുത്തിയാക്കി എൽ.ഡി.എഫ് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ, പാചക വാതകം, ഇന്ധനവിലവർദ്ധനവ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, വിവാദ കാർഷിക ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ജ്വാലനടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ പ്രതിഷേധജ്വാല നടത്തിയത്. ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു.