 
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വാരാഘോഷങ്ങളുടെ ഭാഗമായി വെർച്വൽ റൺ സംഘടിപ്പിച്ചു. ഉത്തരവാദിത്വമുള്ള ജീവിത ശൈലി, ആരോഗ്യകരമായ ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശമുയർത്തിയാണ് റൺ സംഘടിപ്പിച്ചത്.
വിവിധ സ്ഥലങ്ങളിൽ ആയിരത്തോളം പേർ പങ്കെടുത്തു. കൊച്ചിയിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രനും ചേർന്ന് റണ്ണിന് പച്ചക്കൊടി വീശി. കെ.എം.എ മുൻ പ്രസിഡന്റുമാരായ രാജ്‌മോഹൻ നായർ, എസ്.ആർ. നായർ, ജിബു പോൾ, ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ് ചെയർമാൻ എസ്. ഗോപകുമാർ, പെട്രോനെറ്റ് എൽ.എൻ.ജി ജനറൽ മാനേജർ ഹേമന്ത് ബെഹുറ, ടി.സി.എസ് കേരള മേധാവി ദിനേശ് തമ്പി, ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. ബാലകൃഷ്ണൻ, ടി.സി.എസ് അസറ്റ്‌സ് ആഗോള മേധാവി സുജാത മാധവ്, കെ.എം.എ അസീനിയർ വൈസ് പ്രസിഡന്റ് നിർമല ലില്ലി എന്നിവർ പങ്കെടുത്തു.