കൊച്ചി: വർഷങ്ങളായി കടലാസിൽ മാത്രം ഒതുങ്ങുന്ന അറ്റ്‌ലാന്റിസ് മേൽപാല നിർമാണം ഇത്തവണ നഗരസഭാ ബഡ്‌ജറ്റിൽ പരമാർശിക്കാത്തതിൽ എറണാകുളം ജില്ലാ ജനകീയവേദി പ്രതിഷേധിച്ചു. വർഷങ്ങൾക്കുമുമ്പുതന്നെ മേല്പാല നിർമാണത്തിനായി കേന്ദ്രഫണ്ട് കൈപ്പറ്റിയ കൊച്ചി നഗരസഭ പലതവണ അലൈൻമെന്റ് മാറ്റി ഭാഗികമായി സ്ഥലമെടുപ്പ് പൂർത്തിയാക്കിയെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ജനകീയ സമരങ്ങൾ നടത്തുമെന്നും ജനകീയവേദി ജില്ലാ ജനറൽ കൺവീനർ സി. സതീശൻ, കൺവീനർ പി.എസ്. ഷാജീവൻ എന്നിവർ അറിയിച്ചു.