 
ഏലൂർ: ഏലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ തുല്യതാ പഠന വിദ്യാർത്ഥികൾ ലോക മാതൃഭാഷാ ദിനത്തിൽ മാതൃഭാഷാ ഗീതം ചൊല്ലുകയും മാതൃഭാഷാ പ്രതിജ്ഞയെടുത്ത് ആചരിക്കുകയും ചെയ്തു. മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി.വാസുദേവൻ നായർ രചിച്ച " എന്റെ ഭാഷ എന്റെ വീടാണ് " എന്നു തുടങ്ങുന്ന ഭാഷാപ്രതിജ്ഞ മലയാളം അദ്ധ്യാപകൻ ജയൻ മാലിൽ പഠിതാക്കൾക്ക് ചൊല്ലിക്കൊടുത്തു.
പ്ലസ് ടു വിദ്യാർത്ഥിയും കവിയുമായ ശിവൻ മുപ്പത്തടം താൻ രചിച്ച " മാതൃഭാഷാ ഗീതം " ആലപിച്ചു. കോർഡിനേറ്റർ മാരായമംഗലം സിനി, റസിയ എന്നിവർ സംസാരിച്ചു.