പറവൂർ: പറവൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ദേശീയപാതയിലടക്കം രാപകലില്ലാതെ തെരുവുനായക്കൂട്ടമാണ്. മാർക്കറ്റ് പ്രദേശത്താണ് കൂടുതലുള്ളത്. റോഡിൽ കൂട്ടത്തോടെ നിൽക്കുന്നത് വഴിയാത്രക്കാർക്കും വാഹന ഗതാഗതത്തിനും ഭീഷണിയാണ്. നായ്ക്കൾ വട്ടം ചാടി ബൈക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം മുടങ്ങിയിരിക്കുകയാണ്. പേവിഷബാധയുള്ള നായ്ക്കളും കൂട്ടത്തിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് റെസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ (റേയ്സ് ) പറവൂർ വരാപ്പുഴ മുത്തക്കുന്നം മേഖലാ കമ്മിറ്റി പ്രസിഡന്റ് ജോസ് പോൾ വിതയത്തിൽ ആവശ്യപ്പെട്ടു.