പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിലെ പഞ്ചദിന ക്യാമ്പ് ഇന്ന് തുടങ്ങും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് പ്രശസ്ത നാടക അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ബാബു മണ്ടൂർ ഉദ്ഘാടനം ചെയ്യും. സർഗാത്മക ക്ലാസ് മുറിയെക്കുറിച്ചുള്ള പ്രഭാഷണം, പാലിയേറ്റീവ് കെയറിലേക്കുള്ള തലയണ നിർമ്മാണം, കൗമാരപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധനക്ലാസ്, പൗച്ച് നിർമ്മാണം, കൊവിഡ് പ്രതിരോധ പ്രവർത്തകരുമായുള്ള അഭിമുഖം, ക്രാഫ്റ്റ് ബേസ്ഡ് റിസോഴ്സ് സെന്റർ സന്ദർശനം, അഗ്നിശമനസേനയുടെ ബോധവത്കരണ ക്ലാസ് , സിനിമാ പ്രദർശനം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളുണ്ടാകും.