kannakattu-temple-
മാല്യങ്കര കണ്ണേങ്കാട്ട് ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് സന്തോഷ് തന്ത്രി കൊടിയേറ്റുന്നു.

പറവൂർ: മാല്യങ്കര ശ്രീനാരായണസഭ കണ്ണേങ്കാട്ട് ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി. ചെറായി പുരുഷോത്തമൻ തന്ത്രി, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, പ്രേംജി ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. 25വരെ രാവിലെയും വൈകിട്ട് മഹോത്സവചടങ്ങുകൾ നടക്കും. ആറാട്ട് മഹോത്സവദിനമായ 26ന് രാവിലെ എട്ടിന് ശ്രീബലി, പത്തരയ്ക്ക് നവകലശാഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി ആറാട്ടും വിളക്കിനെഴുന്നള്ളിപ്പും.