പറവൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ മുന്നോടിയായി പറവൂർ നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ നയിക്കുന്ന വിളംബര യാത്ര ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് മൂത്തകുന്നത്തുനിന്നും യാത്ര ആരംഭിക്കും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങൾ സഞ്ചരിച്ച് വൈകിട്ട് വരാപ്പുഴയിൽ സമാപിക്കും. സമാപനസമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.