 
പറവൂർ: കേന്ദ്ര സർക്കാർ പാചകവാതകത്തിന്റെ വില അടിക്കടി കൂട്ടുന്നതിൽ വീട്ടമ്മമാരുടെ പ്രതിഷേധം. കേരള മഹിളാസംഘം ഏഴിക്കര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഴിയരികിൽ അടുപ്പുകൂട്ടി പാചകംചെയ്ത് സമരം നടത്തി. ഏഴിക്കര ബൈപ്പാസ് കവലയിൽ മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ലതിക പി. രാജു ഉദ്ഘാടനം ചെയ്തു. പി.എ. ചന്ദ്രിക, രേണുക, ഷീലമുരളി, ഉഷ കലാധരൻ എന്നിവർ സംസാരിച്ചു.