love

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാനദിവസം പ്രദർശിപ്പിച്ച 'ലൗ' ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ, ഗോകുലൻ, സുധി കോപ്പ എന്നിവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒന്നര മണിക്കൂർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഫാമിലി ത്രില്ലർ ആണ് ലൗ. അനൂപ്, ദീപ്തി ദമ്പതികളുടെ ജീവിതത്തിൽ ഉടലെടുക്കുന്ന വഴക്കും അതിന്റെ പ്രത്യാഘാതവുമാണ് ചിത്രം പറയുന്നത്. ഫ്‌ളാറ്റ് പ്രധാന ലോക്കേഷനാകുന്ന ചിത്രത്തിൽ ഒരുതരത്തിലും പ്രേക്ഷകന്റെ ശ്രദ്ധയെ സ്‌ക്രീനിൽ തന്നെ നിലനിറുത്താൻ ഖാലിദിന് സാധിച്ചെന്ന് പ്രേക്ഷകർ പ്രതികരിച്ചു. ഗോകുലൻ ചെയ്ത കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.