 
പറവൂർ: വടക്കേക്കര ധർമ്മോദയ സംഘം കട്ടത്തുരുത്ത് വാലത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കെ.കെ. അനിരുദ്ധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 23ന് രാവിലെ ഒമ്പതിന് വിശേഷാൽ ദ്രവ്യകലശം, വൈകിട്ട് ദീപക്കാഴ്ച, രാത്രി പത്തിന് പള്ളിവേട്ട, വിളക്കിനെഴുന്നള്ളിപ്പ്. ആറാട്ട് മഹോത്സവദിനമായ 24ന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളിപ്പ് ഉത്സവം. പുലർച്ചെ ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കം, പഞ്ചവിംശതി കലശാഭിഷേകം.