sndp-paravur-union-
പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിവാഹപൂർവ കൗൺസിലിംഗ് ക്ളാസിൽ പങ്കെടുത്തവർക്ക് യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയുന്നു

പറവൂർ: പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ 72-ാംത് വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് നടന്നു. ഉദ്ഘാടന സമ്മേളനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ടി.പി. കൃഷ്ണൻ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ ബിന്ദുബോസ്, ഷൈജ മുരളീധരൻ, സുനില, സിനി ബിന്നി, ജിഷിത, ദീപ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ, ദിലീപ് എന്നിവർ സംസാരിച്ചു.