കൊച്ചി: കണ്ടെയ്‌നർ റോഡിനായി ത്യാഗംചെയ്ത വല്ലാർപാടം മേഖലയിലെ ജനങ്ങളെ പൊന്നാരിമംഗലം ടോളിൽനിന്ന് ഒഴിവാക്കണമെന്ന് കെ. രാജഗോപാലമേനോൻ ആവശ്യപ്പെട്ടു. റെസിഡൻസ് അസോസിയേഷൻസ് ഒഫ് കോ ഓർഡിനേഷൻ കൗൺസിൽ ( റാക്കോ) വല്ലാർപാടം മേഖലാകമ്മിറ്റി ടോൾ പ്ലാസയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മനോജ് രാമകൃഷ്ണനച്ചൻ, ബി.ഗോപാലകൃഷ്ണൻ, ബിനോയ് ആന്റണി, എസ്. സജി, ജുവൽ ചെറിയാൻ എന്നിവർ പങ്കെടുത്തു.