pj-anil
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടിയ ഇബിത ഇക്ബാലിന് ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉപഹാരം നൽകുന്നു

നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്ക് 57 -ാം വാർഷികം പ്രസിഡന്റ് പി.ജെ. അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ജെമി കുര്യാക്കോസ് റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. കഴിഞ്ഞ എസ്.എസ്.എൽ. സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടിയ ഇബിത ഇക്ബാലിന് ബാങ്ക് പ്രസിഡന്റ് ഉപഹാരം നൽകി. എം.ആർ. സത്യൻ, ടി.എച്ച്. കുഞ്ഞുമുഹമ്മദ്, എൻ. അജിത്കുമാർ, കെ.ബി. മനോജ് കുമാർ, പി.എ. ഷിയാസ് എന്നിവർ സംസാരിച്ചു. സഹകാരിക്ക് 20 ശതമാനം ലാഭവിഹിതം നൽകും.