 
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യപ്രകാരം പാറക്കടവ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ലൈസൻസ് അദാലത്ത് സമാപിച്ചു. കുറുമശേരി, പൂവത്തുശേരി, വട്ടപ്പറമ്പ്, പുളിയനം, മൂഴിക്കുളം എന്നിവിടങ്ങളിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
സമാപനയോഗം പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി നൈറ്റൊ ബേബി അദ്ധ്യക്ഷനായി. കെ.വൈ. ടോമി, സി.എം. ജോയ്, സി.പി. തരിയൻ, ജോയ് ജോസഫ്, വിൻസൺ പോൾ, ശാന്ത രാമകൃഷ്ണൻ, ഷീജ സലീൽ, ദീപ ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.