ആലുവ: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലൈൻമാൻ ഗ്രേഡ് പ്രൊമോഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംഘടിപ്പിച്ച പ്രതിഷേധ ധർണ അൻവർ സാദത്ത് എം.ൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ബി. നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്ജ്, ആനന്ദ് ജോർജ്ജ്, എഡ്വിൻ ബേബി, ജയ്‌സൺ പീറ്റർ, അബ്ദുൽ റഹീം, കലേഷ് കുമാർ, ഫ്രാൻസിസ് സേവ്യർ, തോമസ് കുരിശുവീട്ടിൽ, പ്രദീപൻ നാഗത്, ഇ.എസ്. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.