നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് കപ്രശേരി, വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, സ്ഥിരം സമിതി ആദ്ധ്യക്ഷന്മാരായ റജീന നാസർ, നൗഷാദ് പാറപ്പുറം, ഷക്കീല മജീദ്, മെമ്പർമാരായ ടി.വി. സുധീഷ്, ജയ മുരളീധരൻ, ശോഭന സുരേഷ്‌കുമാർ, വിജിത വിനോദ്, ഇ.ഡി. ഉണ്ണികൃഷ്ണൻ, നിഷ പൗലോസ് എന്നിവർ പങ്കെടുത്തു.