 
നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ പലിശരഹിത വായ്പ ഉപയോഗിച്ച് പാലപ്രശേരി തേറാട്ടിക്കുന്ന് നെല്ലുൽപ്പാദക പാടശേഖരസമിതി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.
ഏഴ് ഏക്കർ തരിശിടത്തിലും മൂന്ന് ഏക്കർ പരമ്പരാഗത കൃഷിയിടത്തിലുമാണ് കൃഷി ആരംഭിച്ചത്. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ സന്ദേശം നൽകി. ചെങ്ങമനാട് കൃഷി ഓഫീസർ മേരി ശിൽപ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ റെജീന നാസർ അദ്ധ്യക്ഷത വഹിച്ചു. അമ്പിളി ഗോപി, നൗഷാദ് പാറപ്പുറം, കെ.എം. അബ്ദുൽഖാദർ, പാടശേഖരസമിതി പ്രസിഡൻറ് എ.എസ്. ഷാജി, സെക്രട്ടറി എ.ബി. മോഹനൻ എന്നിവർ സംസാരിച്ചു.