കൊച്ചി: കൊച്ചി നഗരത്തിലെ പൊതുശൗചാലയങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി ജനകീയ അന്വേഷണസമിതി കൊച്ചി മേയർക്ക് കത്ത് നൽകി. നഗരത്തിൽ ഒരിടത്തും പൊതുശൗചാലയങ്ങളില്ല. ഉള്ളതാകട്ടെ പൂട്ടിക്കിടക്കുന്നു. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ ചെലവിലാണ് ശൗചാലയങ്ങൾ നിർമിച്ചത്. പൂട്ടിക്കിടക്കുന്നതിൽ ഇവയും ഉൾപ്പെടും. ശൗചാലയമില്ലാത്ത റസ്റ്ററന്റുകളിലും ഹോട്ടലുകളുമാണ് നഗരത്തിൽ അധികവും പ്രവർത്തിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളിലേയും ശൗചാലങ്ങളും ഉപയോഗശൂന്യമായ നിലയിലാണ്. വിവിധ ആവശ്യങ്ങൾക്കായി നിരവധിപ്പേരാണ് പ്രതിദിനം കൊച്ചിയിൽ എത്തുന്നത്. ബഡ്‌ജറ്റിൽ പൊതുശൗചാലയങ്ങൾക്ക് തുക നീക്കിവയ്ക്കാത്തതിൽ ജനകീയ അന്വേഷണ സമിതി പ്രതിഷേധിച്ചു.