politi
പെട്രോളിയം വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എം. മുണ്ടങ്ങാമറ്റം ബ്രാഞ്ചിൽ നടന്ന അപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്ന സമരം മുൻ മലയാറ്റൂർ,നീലീശ്വരം പ്രസിഡന്റ് ആനി ജോസ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന പെട്രോളിയം വില വർദ്ധനവിൽ നാടെങ്ങും സി.പി.എം അടുപ്പം കൂട്ടി വിറക്കുകത്തിച്ച് ഭക്ഷണം പാകം ചെയ്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.ഇലക്ഷൻ ബൂത്ത് അടിസ്ഥാനമാക്കിയാണ് പ്രതിഷേധം നടന്നത്.സി.പി.എം കാലടി ഏരിയാ കമ്മിറ്റിയുടെ കീഴിൽ 150 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതായി ഏരിയാ സെക്രട്ടറി സി.കെ.സലിം കുമാർ പറഞ്ഞു.