കൊച്ചി: വ്യാപാര ലൈസൻസിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിട്ടും അനാവശ്യ നിബന്ധനകൾ ഉയർത്തി ലൈസൻസ് പുതുക്കി നൽകാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. സർക്കാൻ നയമനുസരിച്ച് വ്യാപാരികൾക്ക് ഓൺലൈനിലൂടെ അപേക്ഷ നൽകി അഞ്ചു വർഷത്തേക്കു വരെ ലൈസൻസ് സമ്പാദിക്കാവുന്നതാണ്. എന്നാൽ പല തദ്ദേശസ്ഥാപനങ്ങളും ഇപ്പോഴും ഓൺലൈനിലൂടെ അപേക്ഷ സ്വീകരിക്കാൻ തയ്യാറല്ല. അനാവശ്യ നിബന്ധനകളും രേഖകളും ആവശ്യപ്പെട്ട് ലൈസൻസ് പുതുക്കാൻ ചെല്ലുന്ന വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. അദ്ദേഹം പറഞ്ഞു.