 
അങ്കമാലി: പാലിശേരിയിൽ നിന്നും മുന്നൂർപ്പിള്ളിയിലേക്ക് ഉള്ള വഴിയിൽ മണ്ണൂർ കയറ്റത്തിന് സമീപത്തെ വലിയ കുന്ന് ഇടിച്ച് നിരത്തുന്നത് നാട്ടുകാർ തടഞ്ഞു.നാട്ടുകാരുടെ പരാതിയിൽ വാർഡ് മെമ്പർ മേരി ആന്റണി ഇടപെട്ട് കുന്നിടിക്കൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മണ്ണ് മാഫിയ സംഘങ്ങൾ ഭീഷണി പെടുത്തുകയായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി റോജിസ് മുണ്ടപ്ലാക്കൽ ,സി.പി.എം ബ്രാഞ്ച് സെക്രട്ടറി എ .എ .ബാബു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ കുന്നിടിക്കൽ തടഞ്ഞു. വില്ലേജ് അധികൃതരും , കറുകുറ്റി പഞ്ചായത്ത് ഭരണസമിതിയും മണ്ണ് മാഫിയ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.