കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ വ്യാപാരസ്ഥാനപങ്ങളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാപാരിസമൂഹത്തിന് തിരിച്ചടിയാകുമെന്ന് മർച്ച്ന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നിലവിൽ മൂല്യം കണക്കാക്കുന്നത് കെട്ടിടത്തിന്റേയും ഭൂമിയുടേയും ആകെ വിലകൂടി കണക്കാക്കിയാണ്. ചെറുകിട വ്യവസായങ്ങൾക്കുള്ള ആക്ട് 2006 പ്രകാരം സ്ഥിര മൂലധനം കണക്കാക്കുന്നതിൽ കെട്ടിടവും ഭൂമിയും ഒഴിവാക്കിയിട്ടുണ്ട്. സ്ഥലവും കെട്ടിടത്തിന്റെ മുല്യവും ചേർത്തുകൊണ്ട് മൂലധനം കണക്കാക്കുന്നതിനുള്ള നടപടി ന്യായമല്ല , ഈ ഉത്തരവിൽ നിന്ന് പിൻമാറണമെന്നും മൂലധനം നിർണ്ണയിക്കുന്ന് നടപടിക്രമങ്ങൾ മാറ്റണമെന്നും മർച്ച്ന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ജോസഫ്, വൈസ് പ്രസിഡന്റ് പി.എസ്. ഗുണശേഖരൻ, സെക്രട്ടറി എം.ജെ. തങ്കച്ചൻ, ജോ.സെക്രട്ടറി എബ്രഹാം വർഗീസ്, ട്രഷറാർ ലാജി എബ്രഹാം എന്നിവർ നഗരസഭാ അധികൃതർക്ക് നിവേദനം നൽകി.