chedi
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ചെടികളുടെ നഴ്‌സറി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്റണ്ടാം വാർഡിൽ സാഫല്യ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ചെടികളുടെ നഴ്‌സറി ആരംഭിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. ടി.പി. ഷാജഹാൻ, ഇസ്രത്ത്, ജിഷ ഷാജി ,ടിനു ,ഹസീന ,ഫൗസിയ ,ആരിഫ ഷിബു എന്നിവർ സംസാരിച്ചു .