കൂത്താട്ടുകുളം: കാർഷികമേഖലയ്ക്കും, ടൂറിസം പദ്ധതികൾക്കും മുൻഗണന നൽകി തിരുമാറാടി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എം.എം ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു.മാലിന്യനിർമാർജ്ജനം രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള വിഹിതവും,ബയോ കമ്പോസ്റ്റ് ബിൻ ബിന്നുകൾ വിതരണം ചെയ്യുന്നതിനു 5.55 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾകൊളളിച്ചു.തിരുമാറാടിയുടെ മനോഹാരിത പരമാവധി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നതിന് ഫാംടൂറിസം, ഫാം ചലഞ്ച് പദ്ധതിക്ക് 50000 രൂപ വകയിരുത്തി.കെ.എൽ.ഡി.സി പദ്ധതിയുടെ പൂർത്തീകരണത്തോടെ കൃഷിയോഗ്യമാകുന്ന നെൽവയലുകളിൽ അടക്കം കൃഷിചെയ്യുന്നതിന് വനിത ഗ്രൂപ്പുകൾക്ക് 4.56 ലക്ഷവും , മത്സ്യ കൃഷിക്ക് 4.26 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിക്ക് രൂപം നൽകും .മുഴുവൻ വീടുകളിലും കണക്ഷൻ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.ഭിന്നശേഷി കുട്ടികൾക്ക് ബഡ്സ് സ്കൂൾ തുടങ്ങും. ഗ്രാമീണ കളിക്കളങ്ങൾക്കും 10 ലക്ഷം.കാക്കൂർ സ്റ്റേഡിയത്തിന് 4 ലക്ഷം രൂപ ,പൗരാവകാശ രേഖ പുതുക്കി പ്രസിദ്ധീകരിക്കുന്നതിനുo,വീട് അറ്റകുറ്റപ്പണികൾക്കും ,ലൈഫ് പദ്ധതി രണ്ടാം ഘട്ടത്തിനും ,ലൈഫ് പദ്ധതിയിൽ പെടുത്തി പൊതുവിഭാഗത്തിന് സ്ഥലം വാങ്ങുന്നതിനും ,റോഡുകളുടെ അറ്റകുറ്റപ്പണിക്കും.കോളനി നവീകരണത്തിനുംതുക വകയിരുത്തിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിത ബേബി ,അഡ്വക്കേറ്റ് സന്ധ്യമോ ൾ പ്രകാശ്, പഞ്ചായത്തംഗങ്ങളായ സുനി ജോൺസൺ അതിര സുമേഷ് സി.വി.ജോയ് ,അലിസ് ബിനു, കെ.കെ. രാജകുമാർ ,ബീന ഏല്യാസ്,സെക്രട്ടറി പി ആർ മോഹൻ കുമാർ എന്നിവർ സംസാരിച്ചു