അങ്കമാലി: കോൺഗ്രസ് (ഐ) അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠന ശിബിരം പ്രസിഡൻസി നടന്നു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റൂ മാവേലി അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ പി ജെ ജോയ്, മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ എസ് ഷാജി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം അങ്കമാലി എം.എൽ.എ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.