കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ഡിജിറ്റൽ ഗാർഡന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11 ന്‌ കേരള സർവകലാശാല സെന്റർ ഫോർ ബയോഡൈവേർസിറ്റി കൺസെർവേഷൻ ഡയറക്ടർ പ്രൊഫ. ഗംഗപ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. മാത്യു ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽ ഡോ. ജയമോൾ കെ.വി,ഗവേണിംഗ് കൗൺസിൽ അംഗം ഡോ. എം.എസ്. മുരളി, സന്തോഷ് കുമാർ വി.ടി, സന്തോഷ് ടി ജോർജ്ജ് എന്നിവർ പങ്കെടുക്കും.