seminar
സോഷ്യൽ ജസ്റ്റീസ് ഫോറം സംഘടിപ്പിക്കുന്ന 'അവയവദാനം, നമ്മുടെ കടമ' ജില്ലാതല സെമിനാർ പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സോഷ്യൽ ജസ്റ്റീസ് ഫോറം സംഘടിപ്പിക്കുന്ന 'അവയവദാനം, നമ്മുടെ കടമ' ജില്ലാതല സെമിനാർ പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന നിർവാഹക സമിതിയംഗം കെ. ആർ. ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രതിഭാ സംഗമം പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീബ ബേബി അദ്ധ്യാപകരെയും മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു ആരോഗ്യപ്രവർത്തകരെയും ആദരിച്ചു. ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. എം. നാസർ മുഖ്യപ്രഭാഷണവും സംസ്ഥാന കമ്മിറ്റിയംഗം ജോയി പി. മാത്യു അവയവദാന സന്ദേശ പ്രതിജ്ഞയും നടത്തി. ജെ. സി. ഡാനിയേൽ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ സോന എസ്. നായർ അവയവദാന സമ്മതപത്ര സമാഹരണം ഉദ്ഘാടനം ചെയതു. ജില്ലാ കമ്മിറ്റിയംഗം അജി ചാക്കോ സ്വാഗതവും മേഖലാ പ്രസിഡന്റ് സരിത ബൈജു കൃതജ്ഞതയും പറഞ്ഞു.