കൊച്ചി: ജനോപകാരപ്രദമായി പ്രവർത്തിച്ചു വന്ന ഇടപ്പള്ളി അസിസ്റ്റന്റ് എൻജീനിയറുടെ കാര്യാലയം പാലാരിവട്ടത്തേക്ക് മാറ്റുന്നതിൽ ഇടപ്പള്ളി മേഖല കമ്മിറ്റി സെക്ഷൻ ഓഫീസിനു മുന്നിൽ റസിഡന്റ്സ് അസോസിയേഷൻ കോർഡിനേഷൻ കൗൺസിൽ പ്രതിക്ഷേധിച്ചു. റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി മേഖലാ പ്രസിഡന്റ് ജൂവൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാജഗോപാലമേനോൻ, ബി.ഗോപാലകൃഷ്ണൻ, ബിനോയ് ആന്റണി, സജി.എസ് എന്നിവർ പങ്കെടുത്തു.