കാഞ്ഞൂർ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ കുളത്തിൽ മത്സ്യ കൃഷി ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ ഏഴാം വാർഡ് മെമ്പർ സിമി ടിജോ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ആറങ്കാവ് പൈനാടത്ത് ജോസിന്റെ പാടശേഖരത്തോടനുബന്ധിച്ചുള്ള കുളത്തിലാണു മത്സ്യ കൃഷി തുടങ്ങിയത്. സംസ്ഥാന ഫിഷറിസ്, ദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.